കനവുചെത്തം

Sunday, August 13, 2006

ചെത്തം കേട്ടോയ്‌...

ചുരം കടന്നാല്‍ സ്വപ്നങ്ങള്‍ പൂത്തുലയുന്ന മലഞ്ചെരിവുകളുണ്ട്.

അവിടെ ഇലപ്പൊന്തകള്‍ക്കും ഇരുട്ടിനുമിടയില്‍ കുഞ്ഞുകുഞ്ഞുകൂടുകളുണ്ട്.

വിതയ്ക്കുകയും കൊയ്യുകയും ചെയ്യാതെ ആയിരത്താണ്ടുകള്‍ അവിടെ പിറന്നുപുലര്‍ന്നലിഞ്ഞൊടുങ്ങിയ കുരുവിക്കൂട്ടങ്ങളുണ്ട്.
പിന്നൊരിക്കല്‍ പരുന്തുകളും പ്രാപ്പിടിയന്മാരും പറന്നുവന്നിരുന്നതാണിവിടെ.

ഇന്ന്,
നാടുഗ്ഗദ്ദിക കഴിച്ച് കുരുവിമക്കള്‍ വീണ്ടും കൂട്ടില്‍ തിരിച്ചെത്തുകയാണ്....

ആ കുഞ്ഞിക്കിളിക്കൂട്ടത്തിന്റെ കൊഞ്ചലോളങ്ങള്‍ , ഈ കനവു ചെത്തം ഇതാ...

**** **** ***

കൂട്ടുകാരേ,ഒരു ബൂലോഗം കൂടി പിറവിയെടുത്തിരിക്കുന്നു....
കനവിന്റെ മക്കളാണ്‌ ഇപ്പോള്‍ നമ്മളോട്‌ സ്വപ്നങ്ങള്‍ പങ്കുവെക്കുന്നത്‌....


നമുക്കീ കുഞ്ഞിക്കൂട്ടുകാരുമായി ഇനി കൊഞ്ചിക്കളിക്കാം.....

-വിശ്വം, സുനില്‍, പോള്‍, മഹേഷ്‌, ഗോപി, ശിവന്‍,ഹരി, കല, അനിത, സംഗീത, സോയ, ഹരിശ്രീ

22 Comments:

At 14/8/06 06:00, Anonymous Anonymous said...

വരൂ....വരൂ.. ഇത്രേം പേരു ഒരുമിച്ചാണൊ ബ്ലോഗുന്നെ?

സ്വാഗതം..

ദേ ഇതൊക്കെ ഒന്ന് വായിച്ച് നോക്കാമെങ്കില്‍ മലയാളം ബ്ലോഗിന്റെ സെറ്റിങ്ങ്സൊക്കെ അറിയാം..
howtostartamalayalamblog.blogspot.com

 
At 14/8/06 06:04, Blogger myexperimentsandme said...

സ്വാഗതം, സ്വാഗതം.

ഇതും കൂടി ഒന്ന് നോക്കിക്കോ കേട്ടോ. മലയാളത്തില്‍ ബ്ലോഗ്ഗിംഗ് തുടങ്ങിയ സ്ഥിതിക്ക് ഇനി ഇഷ്ടമാണെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ലളിതമായി അവിടെ പറഞ്ഞിട്ടുണ്ട്.

 
At 14/8/06 06:10, Blogger Unknown said...

എന്റമ്മോ.. ഒരു ജാഥയ്ക്കുള്ള ആളുണ്ടല്ലോ. (തമാശക്കാരനാണെന്ന ജാഡയാണ്. മൈന്റ് ചെയ്യണ്ട)

സ്വാഗതം!

ഇതും കണ്ടോളൂ...

 
At 14/8/06 06:21, Blogger രാജ് said...

കൂട്ടുകാരെ ഈ ബ്ലോഗെഴുത്തുകാരെ നമുക്കു പണ്ടേ പരിചയമുള്ളതല്ലേ? ഒന്നുകൂടി പേരുകള്‍ സൂക്ഷിച്ചു വായിക്കൂ.

വിശ്വം
സുനില്‍
പോള്‍
മഹേഷ്
ഗോപി
ശിവന്‍
ഹരി
കല
അനിത
സംഗീത
സോയ
ഹരിശ്രീ (ഇവള്‍ ഒരു കുഞ്ഞു ബ്ലോഗിനി)

എന്നിട്ടും മനസ്സിലായില്ലേ?

വിശ്വപ്രഭ, ചിന്ത.കോം -ലെ പോള്‍, റിയാദിലെ സുനില്‍, മയ്യഴി എന്ന പേരില്‍ ബ്ലോഗെഴുതുന്ന ഡോ: മഹേഷ്, ചിന്ത.കോം -ലെ തന്നെ ഡോ: ഹരി, ശിവന്‍, ഗോപി, ഇവരില്‍ ചിലരുടെ വാമഭാഗങ്ങളായ കല (കലയ്ക്കും ബ്ലോഗുണ്ടു്), സംഗീത, സോയ, അനിത, വിശ്വത്തിന്റെ മകള്‍ ഹരിശ്രീ എന്നിവരടങ്ങുന്ന ഒരു സംഘം കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചും, യൂണികോഡ്, വിക്കിപീഡിയ, ബ്ലോഗുകള്‍ എന്നിവയെ കുറിച്ചും ബോധവത്കരണം നടത്തുന്നതിനായും കേരളത്തിലെ ചില സ്കൂളുകളും കോളേജുകളും സന്ദര്‍ശിക്കുന്ന തിരക്കിലാണു്. ആ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാന്‍ തുടങ്ങിയ ബ്ലോഗാവുമിതു്.

നമുക്ക് ഈ നല്ല തോഴര്‍ക്കു് അഭിവാദ്യങ്ങളേകാം!

 
At 14/8/06 06:28, Blogger Unknown said...

അയ്യോ...

അങ്ങനെയാണെങ്കില്‍ ആയിരമായിരമഭിവാദ്യങ്ങള്‍...

(ഓടോ: പെരിങ്ങ്സ്, ഞാന്‍ വാക്ക് പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ)

 
At 14/8/06 06:29, Anonymous Anonymous said...

അ...എന്നാ അത് നേരത്തെ പറയണ്ടെ? :)

എന്നാല്‍ ദേ ആയിരമായിരം അഭിവാദ്യങ്ങള്‍!
എന്തൊന്നാണീ ചെത്തം..? ചെത്തിന്റെ ബഹുവചനം ആണൊ?

 
At 14/8/06 06:39, Blogger Unknown said...

ഇഞ്ചീ,
ചെത്തം എന്നാല്‍ ശബ്ദം എന്നാണെന്റെ ധാരണ. വിവരമുള്ളവരോട് ചോദിച്ചിട്ട് ഉറപ്പിക്കുന്നതാവും നല്ലത്.

 
At 14/8/06 07:14, Blogger Kalesh Kumar said...

ചിന്ത.കോം ടീം വയനാട്ടിലെ “കനവില്‍” കൂടുന്നുണ്ട്!
അത് സംബന്ധിച്ച് ബ്ലോഗ് വല്ലതുമാണോ?
ഹരിയെക്കൊണ്ടും ശിവനെക്കൊണ്ടും ബ്ലോഗ് ചെയ്യിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാ‍ന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അവരുടെ പേരുകളും കാണുന്നു!

സന്തോഷം!

 
At 14/8/06 07:15, Blogger Kalesh Kumar said...

അതോ കനവിനു വേണ്ടി ഇവരെല്ലാവരും കൂടി ഉണ്ടാക്കിയ ബ്ലോഗാണോ ഇത്?
(അങ്ങനെയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു)

 
At 14/8/06 07:46, Blogger aneel kumar said...

എന്ന ‘ചെത്തം’ ഇന്തനേരം?

എന്റര്‍ കീകളുടെ എണ്ണക്കൂടുതല്‍ തന്നെ മതിയല്ലോ വിശ്വത്തിന്റെ പേരെഴുതുന്നതിനു പകരം ;)

എന്തായാലും കൊല്ലക്കുടിയില്‍ സൂചിസെറ്റിങ് ഉപദേശിക്കാന്‍ ബൂലോഗര്‍ ഓടിയെത്തിയല്ലോ. അതാണ് ഗൂട്ടായ്മ.

ഒരു സ്വാഗതം ഇരിക്കട്ടെ :)

 
At 14/8/06 08:49, Blogger -B- said...

"കൊല്ലക്കുടിയില്‍ സൂചിസെറ്റിങ് " ഹി ഹി ഹി..

എന്‍ വീട്, എന്‍ കൂട് ഈ വയനാട്...
കനവ് സംരംഭത്തിന് ഭാവുകങ്ങള്‍.

 
At 14/8/06 10:00, Blogger ബിന്ദു said...

കനവു യാഥാര്‍ത്ഥ്യമാവട്ടേ.:)

 
At 14/8/06 10:21, Blogger സു | Su said...

കനവിന്റെ ആള്‍ക്കാര്‍ക്ക് സ്വാഗതം.

 
At 14/8/06 11:18, Blogger വളയം said...

കനവുചെത്തം കേട്ടേയ്......

“തള്ളക്കോഴി പറഞ്ഞുതുടങ്ങീ
കൊ.കൊ.ക്കൊ.ക്കൊ..
..........
കണ്ണുവേണം മോളിലും താഴെം
കണ്ണുവേണമുള്‍ക്കണ്ണു വേണം
കണ്ണുവേണമടയാത്ത കണ്ണുകള്‍”

കനവിന്റെ മക്കള്‍ക്ക്,
ഭാവുകങ്ങള്‍ എല്ലാവര്‍ക്കും, ബേബിച്ചേട്ടനും

 
At 14/8/06 22:36, Blogger Rasheed Chalil said...

എല്ലവര്‍ക്കും സ്വാഗതം..

 
At 16/8/06 00:03, Anonymous Anonymous said...

ഇത് കനവിലെ കുട്ടികളുടെ മാത്രം ബ്ലോഗ് ആണ്‍. അവര്‍ക്ക് ബ്ലോഗ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യത്തെ പോസ്റ്റ് ഞങ്ങളെല്ലാം കൂടി ചെയ്തു എന്നു മാത്രം. കനവില്‍ നിന്ന് വിശേഷങ്ങളൊത്തിരി ഇനി പ്രതീക്ഷിക്കാം.... കനവിനെക്കുറിച്ച് അവര്‍ തന്നെ നമുക്ക് പറഞ്ഞു തരട്ടെ.... ഒത്തിരി മിടുക്കന്മാരും മിടുക്കികളും ഉള്ള ഒരിടമാണ്‍ കനവെന്ന് മാത്രമേ ഞാനിപ്പോള്‍ പറയൂ...

സ്നേഹത്തോടെ,
പോള്‍

 
At 16/8/06 00:20, Blogger Shiju said...

കനവിലെ കുഞ്ഞുകൂട്ടുകാരുടെ വിശേഷങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഓരോരുത്തരെയായി പരിചയപ്പെടുത്തൂ. അവരുടെ കൊച്ചു കഥകളും, കവിതകളും മറ്റുള്ള വിശേഷങ്ങളും പോരട്ടെ. ബൂലോഗം മുഴുവന്‍ അവരുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

 
At 16/8/06 02:43, Blogger K.V Manikantan said...

കനവു മക്കള്‍ക്ക്‌ സ്വാഗതം.

നിങ്ങളുടേ
നാട്ടുമനുഷ്യാ നീയേ ശരണം എന്ന ഒരു ഗാനം റെക്കോഡ്‌ ചെയ്ത്‌ പോശ്റ്റ്‌ ചെയ്യാന്‍ അപേക്ഷ.

 
At 16/8/06 04:22, Blogger myexperimentsandme said...

ഞാന്‍ എത്ര ശ്രദ്ധയോടെ പോസ്റ്റൊക്കെ വായിക്കുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി. പോളിനോടും, സുനിലിനോടും വിശ്വത്തിനോടുമൊക്കെ പറഞ്ഞുകൊടുത്തു, എങ്ങിനെ ബ്ലോഗണമെന്നും എങ്ങിനെ കമന്റൊക്കെ പിന്‍‌മൊഴിയില്‍ എത്തിക്കണമെന്നും. :)

കലികാലം...

 
At 16/8/06 08:49, Blogger K.V Manikantan said...

പെരിങ്ങ്‌സേ ഈ ശിവന്‍ ആര്‍.പി ശിവകുമാര്‍ ആണോ?

 
At 21/8/06 04:53, Blogger മഹേഷ് said...

ചെത്തത്തില് പുതിയ പോസ്റ്റുകളൊന്നും കാണാനില്ലല്ലോ

 
At 4/9/06 18:02, Blogger viswaprabha വിശ്വപ്രഭ said...

മയ്യഴി മാഷേ,

കനവില്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും മോഡം ഇല്ല. ഉടനെ തന്നെ അതു ലഭ്യമാവും.എന്നിട്ട് അവര്‍ കനവിന്റെ കഥകളുമായി നമ്മുടെയടുത്തോടിയെത്തും!

കുറച്ചുകൂടി കാത്തിരിക്കാം....

 

Post a Comment

<< Home